Sunday, February 13, 2011

നാടന്‍ ചിക്കന്‍കറി

ആവശ്യമുള്ള സാധനങ്ങള്‍

ചിക്കന്‍ - 1 kg
തേങ്ങ നീളത്തില്‍ അരിഞ്ഞത് - അര മുറി തെങ്ങയുടെത്
സവാള നീളത്തില്‍ അരിഞ്ഞത് - ഒരു കപ്പ്‌
ചുമന്നുള്ളി  -  ഒരു കപ്പ്‌
വെളുത്തുള്ളി-ഇഞ്ചി പേസ്റ്റ് -  രണ്ടു സ്പൂണ്‍
ചിക്കന്‍ മസാല -  3  സ്പൂണ്‍
കുരുമുളകുപൊടി - 1  സ്പൂണ്‍
മല്ലിപൊടി - 1  സ്പൂണ്‍
മല്ലിയില അരിഞ്ഞത്,കറിവേപ്പില,വെളിച്ചെണ്ണ ആവശ്യത്തിന്‌

തയ്യാറാക്കുന്ന വിധം


പാന്‍ അടുപ്പില്‍ വെച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് സവാളയും ചുമന്നുള്ളിയും,വെളുത്തുള്ളി-ഇഞ്ചി പേസ്റ്റും തേങ്ങ കൊത്തും ഇട്ടു വഴറ്റുക. പച്ചമണം മാറിയതിനു ശേഷം ചിക്കനും ആവശ്യത്തിന്‌ ഉപ്പും ചേര്‍ത്ത് വഴറ്റുക. ചിക്കനിലെ   വെള്ളം പറ്റിയതിനു ശേഷം പോടികളെല്ലാം ചേര്‍ക്കുക.ശേഷം രണ്ടു കപ്പ് തിളച്ച വെള്ളം കൂടി ചേര്‍ത്ത് അടച്ചു വെച്ച് വേവിക്കുക.തീ കുറച്ചു വെക്കണം.ചാറ് കുറുകി ചിക്കന്‍ കഷ്ണങ്ങള്‍ വെന്തതിനു ശേഷം തീ അണയ്ക്കാം .അവസാനം മല്ലിയിലയും കറിവേപ്പിലയും ചേര്‍ത്ത് ഇളക്കുക.  

മത്തങ്ങ എരിശ്ശേരി

ആവശ്യമുള്ള സാധനങ്ങള്‍

 മത്തങ്ങ -  500g
വന്‍പയര്‍ - 50g
തേങ്ങ പൊടിയായി  തിരുമ്മിയത്‌ - ഒരു ചെറിയ തെങ്ങയുടെത്
തേങ്ങ തിരുമ്മിയത്‌ -  5 വലിയ സ്പൂണ്‍
വെളുത്തുള്ളി  -  4  അല്ലി 
ജീരകം - അര സ്പൂണ്‍
മഞ്ഞള്‍പൊടി -   ഒരു ചെറിയ സ്പൂണ്‍
മുളക്പൊടി -       ഒരു ചെറിയ സ്പൂണ്‍
കടുക്, വറ്റല്‍മുളക്,കറിവേപ്പില, വെളിച്ചെണ്ണ  താളിക്കാന്‍ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മത്തങ്ങയും വന്‍പയറും ഉപ്പ്,മഞ്ഞള്‍പൊടി,മുളകുപൊടി എന്നിവ ചേര്‍ത്ത് കൂക്കെറില്‍     മൂന്നു വിസില്‍ വരുന്നത് വരെ വേവിക്കുക.തേങ്ങ തിരുമ്മിയത്‌  വെളുത്തുള്ളിയും ജീരകവും ചേര്‍ത്ത് നന്നായി അരക്കുക. ആവി പോയതിനു ശേഷം കൂക്കെര്‍ തുറന്നു അരച്ച് വെച്ച കൂട്ട് ചേര്‍ത്ത് നന്നായി ഇളക്കുക.ഒരു പാന്‍ അടുപ്പില്‍ വെച്ച് ചൂടാവുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് താളിക്കുക.അതിലേക്കു പൊടിയായി തിരുമ്മിയ തേങ്ങ ചേര്‍ത്ത് ചുവക്കെ വറുത്തെടുക്കുക.ഇത് മത്തങ്ങയും അരപ്പും ചേര്‍ന്ന കൂട്ടിലേക്ക് ചേര്‍ത്ത് ഇളക്കുക , എരിശ്ശേരി തയ്യാര്‍. 



മീന്‍ വറുത്തത്‌

ആവശ്യമുള്ള സാധനങ്ങള്‍

മീന്‍ 
മുളകുപൊടി
മഞ്ഞള്‍പൊടി
ഇഞ്ചി അരച്ചത്‌
വെളുത്തുള്ളി അരച്ചത്‌
ചുമന്നുള്ളി അരച്ചത്‌
ഉപ്പ്

തയ്യാറാക്കുന്ന വിധം

ചേരുവകള്‍ എല്ലാം കൂടി കുഴച്ചു മീനില്‍ പുരട്ടി അര മണിക്കൂര്‍ വെക്കുക .പിന്നീട് ചുടായ എണ്ണയില്‍ ഇട്ടു തിരിച്ചും മറിച്ചും ഇട്ടു വറുത്തെടുക്കുക.

Saturday, February 12, 2011

പെപ്പെര്‍ ചിക്കന്‍



ആവശ്യമുള്ള സാധനങ്ങള്‍:
  1. ചിക്കന്‍ - 500gm
  2. സവാള - വലുത് രണ്ടെണ്ണം നീളത്തില്‍ അരിഞ്ഞത്
  3. വെളുത്തുളി ഇഞ്ചി പേസ്റ്റ് - രണ്ടു ചെറിയ സ്പൂണ്‍
  4. പച്ചമുളക് - രണ്ടെണ്ണം
  5. തക്കാളി - ഒരെണ്ണം നീളത്തില്‍ അരിഞ്ഞത്
  6. ഗരം മസാല - ഒരു വലിയ സ്പൂണ്‍
  7. കുരുമുളക് പൊടി - രണ്ടു വലിയ സ്പൂണ്‍
  8. തേങ്ങ - ചെറുതായി ചിരകിയത് നാല് സ്പൂണ്‍
  9. ഉപ്പ് - പാകത്തിന്

തയാറാക്കുന്ന വിധം:

വെളിച്ചെണ്ണ ഒഴിച്ച് ചൂടായ പാത്രത്തിലേക്ക് സവാള ഇട്ടു വഴറ്റുക. പച്ച മണം മാറിയ ശേഷം ,  മൂന്നു മുതല്‍ അഞ്ചു വരെയുള്ള ചേരുവകള്‍ ചേര്‍ത്ത് ഇളക്കുക.
സവാലയുടെയ് നിറം മാറുമ്പോള്‍ ചിക്കനും ഒരുസ്പൂന്‍ കുരുമുളക് പൊടിയും ഗരം മസാലയും  പാകത്തിന് ഉപ്പും  ചേര്‍ത്ത് അടച്ചു വെച്ച് വേവിക്കുക. ചിക്കന്‍ വെന്തു വെള്ളം പറ്റിയതിനു ശേഷം ബാക്കിയുള്ള കുരുമുളക് പൊടിയും മല്ലിയെല അരിഞ്ഞതും കറിവേപ്പിലയും തേങ്ങ ചിരകിയുതും ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക.



Saturday, February 5, 2011

ഡ്രോപ്സ് ഫ്രൈ

 ആവശ്യമുള്ള സാധനങ്ങള്‍:
  1. കടല മാവ്   -   100g
  2. മുട്ട    -   1 എണ്ണം
  3. ചുമന്നുള്ളി ചെറുതായി അരിഞ്ഞത്  -   1  കപ്പ്‌
  4. പച്ചമുളക് ചെറുതായി അരിഞ്ഞത്    -    3  എണ്ണം
  5. മുളകുപൊടി - ആവശ്യത്തിന്‌
  6. കായം -  ഒരു നുള്ള്
  7. ഉപ്പ് -   ആവശ്യത്തിന്‌
  8. സോഡാപ്പൊടി   -  ഒരു നുള്ള്  
  9. എണ്ണ
തയ്യാറാക്കുന്ന വിധം:

ഒന്ന് മുതല്‍ എട്ടു   വരെയുള്ള ചേരുവകള്‍ ഇഡ്ഡലി മാവ് പോലെ കലക്കുക.തിളച്ച എണ്ണയിലേക്ക് മാവ് തുള്ളി തുള്ളിയായി ഇട്ടു വറുത്തു കോരുക .

ഉള്ളിവട

ആവശ്യമുള്ള സാധനങ്ങള്‍:
  1. മൈദ  -   1 കപ്പ്‌ 
  2. ഉപ്പ്  -  ആവശ്യത്തിന്‌
  3. സവാള ഉള്ളി നീളത്തില്‍ അരിഞ്ഞത്  -  3 ചെറിയതു
  4. ഇഞ്ചി ചെറുതായി അരിഞ്ഞത്  -  ഒരു ചെറിയ കഷ്ണം
  5. പച്ചമുളക് ചെറുതായി അരിഞ്ഞത്  -  4 എണ്ണം
  6. സോഡാപ്പൊടി   ഒരു  നുള്ള്
  7. എണ്ണ വറുക്കാന്‍ ആവശ്യത്തിന്‌

തയ്യാറാക്കുന്ന വിധം:

ഒന്ന് മുതല്‍ ആര് വരെയുള്ള ചേരുവകള്‍ ഒന്നിച്ചു കലക്കുക. ചപ്പാത്തി മാവിനെക്കാള്‍ അയവുണ്ടായിരിക്കണം. മാവ് ഓരോ സ്പൂണ്‍ വീതം കോരി തിളച്ച എണ്ണയില്‍ ഇട്ടു വറത്തെടുക്കുക.

ഇത്  റവയിലും ഗോതമ്ബുപോടിയിലും തയാരക്കവുന്നതാണ്



ഏത്തക്കായ അപ്പം

ആവശ്യമുള്ള സാധനങ്ങള്‍ :

  1. പഴുത്ത ഏത്തക്ക
  2. അരിപൊടി
  3. മൈദ
  4. മുട്ട
  5. ഉപ്പ്
  6. പഞ്ചസാര
  7. ഏലക്കാപ്പൊടി
  8. എണ്ണ

തയാറാക്കുന്ന വിധം:
രണ്ടു മുതല്‍ ഏഴു  വരെ ഉള്ള ചേരുവകള്‍ ഉണ്ട കെട്ടാതെ ഇഡ്ഡലി മാവ് പോലെ    കലക്കി, ഏത്തക്ക മുക്കി തിളച്ച എണ്ണയില്‍ ഇട്ടു വറത്തെടുക്കുക.