Saturday, May 21, 2011

മാമ്പഴ പുളിശ്ശേരി

ആവശ്യമുള്ള സാധനങ്ങള്‍

ചെറിയ പഴുത്ത മാങ്ങാ തൊലി കളഞ്ഞത് - 4  എണ്ണം
തേങ്ങ ചിരകിയത് - 1  കപ്പ്
ജീരകം - ഒരു നുള്ള്
പച്ചമുളക് - 4  എണ്ണം നീളത്തില്‍ കീറിയത്
മഞ്ഞള്‍പ്പൊടി - ഒരു സ്പൂണ്‍
തൈര് - അര കപ്പ്
ഉപ്പ് - പാകത്തിന്



തയാറാക്കുന്ന വിധം

തൊലി കളഞ്ഞ മാമ്പഴവും പച്ചമുളകും ഉപ്പും മഞ്ഞളും ചേര്‍ത്ത് , കുറച്ചു വെള്ളം ഒഴിച്ച് വേവിക്കുക. തേങ്ങ , ജീരകം ചേര്‍ത്ത് നല്ലപോലെ അരച്ച് മുന്‍പ് വേവിച്ചതില്‍ ചേര്‍ക്കുക. ശേഷം ഉടക്കാത്ത തൈരും ചേര്‍ത്ത് ചെറുതായി ചൂടാക്കുക. ചുമന്നുളി ചെറുതായി അറിഞ്ഞു മൂപ്പിച്ചു വേണം കടുക് വരാത്തത് താളിക്കേണ്ടത്.